K Narayanan
Director
തൃശ്ശൂർ നന്ദിപുലം തൈക്കാട്ടു വീട്ടിൽ ശ്രീ കണ്ണൻ നായരുടെയും ശ്രീമതി കല്യാണിയമ്മയുടെയും പുത്രനായി 1933 മാർച്ചിൽ ജനിച്ചു.പിതാവ് റയിൽ വേ ഉദ്യോഗസ്ഥനായതു കൊണ്ട് വിദ്യാഭ്യാസം മദ്രാസിലാണ് നടത്തിയത്.ഹൈസ്ക്കൂൾ ക്ലാസ്സിൽ വെച്ച് പഠിത്തം നിർത്തി. 1947 ൽ ശ്രീ കെ ശങ്കറിന്റെ കീഴിൽ ചിത്ര സംയോജന പരിശീലനത്തിനായി എ വി എൻ സ്റ്റുഡിയോയിൽ പ്രവേശിച്ചു.ആദ്യമായി കന്നടത്തിൽ സദാരമ എന്ന ചിത്രമാണ് എഡിറ്റ് ചെയ്തത്. ആദ്യത്തെ മലയാള പടം അരപ്പവനാണ്. തുടർന്ന് വർഷങ്ങളോളം മലയാളത്തിലെ ഏറ്റവും പ്രമുഖനായ സംയോജകനായി തുടർന്നു.
എഴുപതുകളിൽ നല്ലൊരു സംവിധായകൻ എന്ന നിലയിൽ പേരെടുത്തുവെങ്കിലും സംയോജനവുമായിരുന്നു പ്രിയപ്പെട്ട തൊഴിൽ.
നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1997 ൽ അറുപത്തിയഞ്ചാം വയസ്സിൽ അന്തരിച്ചു.
ശ്രീമതി സരോജിനിയാണ് ഭാര്യ. മകൾ സുമതി
Available Movies : 5
Available Web Series : 0
Available Short Movies : 0